തിരുവനന്തപുരം: തീരദേശ സേന എ.ഡി.ജി.പി സഞ്ജീവ് കുമാർ പട്ജോഷിയെ ഡി.ജി.പി ഗ്രേഡോടെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. ഷേഖ് ദർവേശ് സാഹിബ് പൊലീസ് മേധാവിയായി ചുമതലയേറ്റതോടെ വന്ന ഒഴിവിലേക്കാണിത്.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എസ്. സതീശ് ബിനോ, റവാദ ചന്ദ്രശേഖർ എന്നിവർക്കും ഡി.ജി.പി ഗ്രേഡ് നൽകി. അവധിയിലായിരുന്ന എസ്. സതീഷ് ബിനോ, എസ്. അജീത ബീഗം എന്നിവരെ യഥാക്രമം അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജി, തൃശൂർ റേഞ്ച് ഡി.ഐ.ജി തസ്തികകളിൽ നിയമിച്ചു.
കൽപറ്റ എ.എസ്.പി തപോശ് ബസുമത്രൈയയെ ഇരിട്ടിയിലേക്കും കൊണ്ടോട്ടി എ.എസ്.പി ബി.വി. വിജയ ഭാരത് റെഡഡ്ഡിയെ വർക്കലയിലേക്കും സ്ഥലംമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.