കുമ്പളയില്‍ ദര്‍സ് വിദ്യാർഥികളെ ആർ.എസ്​.എസുകാർ മർദിച്ചതായി പരാതി

കാ​സ​ർ​കോ​ട്: കു​മ്പ​ള ബം​ബ്രാ​ണ​യി​ല്‍ പ​ള്ളി ദ​ര്‍സ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ർ.​എ​സ്.​എ​സു​കാ​ർ ത​ട​ഞ്ഞു​നി ​ര്‍ത്തി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ബം​ബ്രാ​ണ​യി​ലെ ദ​ര്‍സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദൂ​രി​ലെ ഹ​സ​ന്‍ സ​യ്യി​ദ ് (15), ബം​ബ്രാ​ണ​യി​ലെ മു​ബാ​സ് (17) എ​ന്നി​വ​ര്‍ക്കാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്. ഇ​രു​വ​രെ​യും കു​മ്പ​ള സ​ഹ​ക​ര​ണ ആ​ ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ബം​ബ്രാ​ണ ഭ​ര​ണി​ക്ക​ട്ട​യി​ലാ​ണ് സം​ഭ​വം. ഒ​രു വീ​ട്ടി​ല്‍നി​ന്ന് ഭ​ക്ഷ​ണം​ക​ഴി​ച്ച് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ കാ​റി​ലെ​ത്തി​യ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​നി​ര്‍ത്തു​ക​യും ‘എ​ങ്ങോ​ട്ടു പോ​കു​ന്നു’ എ​ന്ന ചോ​ദ്യ​ത്തി​ന് ദ​ര്‍സി​ലേ​ക്ക് എ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ മ​ര്‍ദി​ക്കു​ക​യും തൊ​പ്പി വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

വി​ദ്യാ​ര്‍ഥി​ക​ള്‍ നി​ല​വി​ളി​ച്ച​പ്പോ​ള്‍ സം​ഘം കാ​ര്‍ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ർ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

കാസർകോടിനെ ഗുജറാത്താക്കാനുള്ള ശ്രമം -മുസ്​ലിം ലീഗ്

കാസർകോടിനെ മുസാഫർനഗറും ഗുജറാത്തുമാക്കി മാറ്റാനുള്ള സംഘ്പരിവാറിന്‍റെ ഗൂഢശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി എ.കെ.എം അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കലും അക്രമത്തിന്‍റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sangh parivar attack against madrasa students in kasargod-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.