യെ തോ ട്രെയിലർ ഹേ, പൂരാ പിക്ചർ അഭി ഭി ബാക്കി ഹെ... -സന്ദീപ് വാര്യർ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിൽ എൽ.ഡി.എഫിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. എൽ.ഡി.എഫ് തോറ്റതിന്‍റെ ഒരേയൊരു കാരണം ഭരണവിരുദ്ധ വികാരമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സർക്കാർ വിരുദ്ധ വോട്ടുകൾ ഒരൽപം വിഘടിച്ചിട്ട് പോലും അത്യുജ്വലമായ വിജയം യു.ഡി.എഫ് കരസ്ഥമാക്കിയെങ്കിൽ യെ തോ ട്രെയിലർ ഹേ പൂരാ പിക്ചർ അഭി ഭി ബാക്കി ഹെ മേരെ ദോസ്ത്... -അദ്ദേഹം കുറിച്ചു.

സന്ദീപിന്‍റെ കുറിപ്പ്

സിപിഎമ്മിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച സ്ഥാനാർത്ഥി , ഏറ്റവും വലിയ ക്യാമ്പയിൻ , സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ മിഷനറിയും ഉപയോഗിച്ചുള്ള പ്രവർത്തനം.. എന്നിട്ടും നിലമ്പൂരിൽ എൽഡിഎഫ് തോറ്റു. ഒരേയൊരു കാരണമേ ഉള്ളൂ.. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം. സർക്കാർ വിരുദ്ധ വോട്ടുകൾ ഒരല്പം വിഘടിച്ചിട്ട് പോലും അത്യുലമായ വിജയം യുഡിഎഫ് കരസ്ഥമാക്കിയെങ്കിൽ യെ തോ ട്രെയിലർ ഹേ പൂരാ പിക്ചർ അഭി ഭി ബാക്കി ഹെ മേരെ ദോസ്ത്..

Full View


Tags:    
News Summary - Sandeep G Varier criticize LDF after Nilambur By Election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.