Posted On
date_range Updated On
date_range മുൻ ടൈറ്റാനിയം താരം തോമസ് സാമുവൽ നിര്യാതനായി
തിരുവല്ല: മുൻ ടൈറ്റാനിയം ഫുട്ബാൾ താരം ഹൃദയാഘാതം മൂലം നിര്യാതനായി. ഇരവിപേരൂർ പടിപ്പുരക്കൽ തോമസ് സാമുവൽ (സന്ദു-50) ആണ് മരിച്ചത്. തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തോമസ് സാമുവൽ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. എം.ജി യൂനിവേഴ്സിറ്റി താരമായിരിക്കെ 1991ലാണ് ടൈറ്റാനിയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഭാര്യ: സിന്ധു എലിസബത്ത് സാബു (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, തടിയൂർ). മക്കൾ: നിജൽ സാം തോമസ്, നിമൽ ബാബു തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.