Posted On
date_range Updated On
date_range ‘ഈയൊര് ഇതീല് ഒര് ഇതാവാൻ...’ വിഡിയോ വൈറൽ
കോഴിക്കോട്: ബാബരി ഭൂമിതർക്ക കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ മത വിദ്വേഷം വളർത്തുന്ന തരത് തിലുള്ള അഭിപ്രായ പ്രകടനം പാടില്ലെന്നും ഇക്കാര്യത്തിൽ ജാഗരൂകരാകണമെന്നുമുള്ള മുന്നറിയിപ്പ് വന്നിരുന്നു. ഇതിെന പരിഹസിച്ച് പ്രമുഖ സൂഫി ഗായകൻ സമീർ ബിൻസി ഫേസ്ബുക്കിലിട്ട വിഡിയോ വൈറലായി.
അതീവ ജാഗ്രതയുടെ ഭാഗമായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ പലതും ‘അഡ്മിൻ ഓൺലി’ ആയി മാറിയിരുന്നു. വിധിയെ കുറിച്ച് മിണ്ടാൻ പോലും പലരും ഭയന്നു. ഈ സാഹചര്യത്തിലാണ് അയോധ്യയെന്നോ, ബാബരി മസ്ജിദ് എന്നോ, കോടതി വിധിയെന്നോ പരാമർശിക്കാതെ സമീർ ബിൻസിയുടെ വിഡിയോ.
‘ഈയൊര് ഇതീല് ഒര് ഇതാവാൻ പാടുണ്ടോന്ന് അറിയില്ല’ എന്ന് തുടങ്ങുന്ന സംഭാഷണം നിരവധി പങ്കിടുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.