കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബി.ജെ.പി നടത്തുന്ന ഗൃഹസമ്പർക്ക കാമ്പയിനിൽ ബി.ജെ.പി നേതാക ്കളോടൊപ്പം ഫോട്ടോയെടുക്കാൻ നിന്നു കൊടുത്തതിന് നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്തയുടെ സസ്പെൻഷൻ നടപ ടി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും സമസ്തയുടെ ഖത്തീബുമാരുടെ സംഘടനാ നേതാവുമായ നാസർ ഫൈസിയെ സംഘടനാ വിര ുദ്ധ പ്രവർത്തനം നടത്തിയതായി ബോധ്യപ്പെട്ടതിനാൽ സമസ്തയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽനിന് ന് സസ്പെൻഡ് ചെയ്തതായി നേതൃത്വം അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബി.ജെ.പി നടത്തുന്ന പ്രചാരണത്തിെൻറ ഭാഗമായി നാസർ ഫൈസിയുടെ വീട്ടിലും ജില്ല പ്രസിഡൻറിെൻറ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കളെത്തിയിരുന്നു. ഇവരിൽനിന്ന് ലഘുലേഖ സ്വീകരിക്കുന്നത് ഫോട്ടോയെടുക്കാൻ ഇദ്ദേഹം പോസ് ചെയ്യുകയും ചെയ്തു. ഈ ചിത്രം ബി.ജെ.പി നേതൃത്വം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് ഫൈസിക്ക് വിനയായത്.
സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിച്ചതോടെ സമസ്ത നേതാക്കൾ ഇതിനെതിരെ രംഗത്തു വന്നു. കോഴിക്കോട് ഖാദിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും നടപടിയെ കടുത്ത രീതിയിൽ വിമർശിച്ചു. ഫാഷിസത്തിനെതിരായി സന്ധിയില്ലാ പോരാട്ടത്തിൽ യോജിച്ച് നീങ്ങേണ്ട ഈ ഘട്ടത്തിൽ ആതിഥ്യ മര്യാദക്ക് പ്രസക്തിയില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയും നടപടിക്കെതിരെ രംഗത്തു വന്നു. സഹോദര സമുദായത്തിലെ പെൺകുട്ടികൾ ഡൽഹിയിൽ കാണിച്ച ആർജവത്തിെൻറ ഒരംശമെങ്കിലും നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചത്.നാസർ ഫൈസിയുടെ നടപടി സംഘടനക്കകത്തും പുറത്തും വിവാദമായതോടെയാണ് സമസ്ത നേതൃത്വം സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
പ്രസ്ഥാനത്തോടും മതേതര വിശ്വാസികളോടും മാപ്പ് - നാസർ ൈഫസി
പൗരത്വ ഭേദഗതി നിയമത്തെ പ്രകീർത്തിക്കുന്ന ബി.ജെ.പി ലഘുലേഖ സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്തത് തെറ്റായിപ്പോയെന്നും തനിക്ക് ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടെന്നും നാസർ ഫൈസി കൂടത്തായി പ്രസ്താവിച്ചു. നടപടിയിൽ നിർവ്യാജം മാപ്പ് ചോദിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ബി.ജെ.പി നേതാക്കൾ വീട്ടിൽ വന്നിരുന്നു. എൻ.ആർ.സിയോടുള്ള പ്രതിഷേധം അവരെ അറിയിച്ചു. മടങ്ങിപ്പോകുേമ്പാൾ തനിക്ക് ലഘുലേഖ നൽകി. അത് വാങ്ങുന്നത് ഫോട്ടോയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ നിരസിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. എന്നിൽനിന്നുണ്ടായ വലിയ അപരാധത്തിൽ മതേതര ഇന്ത്യയോടും എെൻറ സംഘടനാ സുഹൃത്തുക്കളോടും പ്രവർത്തകരോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.