ഇ. മൊയ്തീന് ഫൈസി പുത്തനഴി, കെ.ടി. ഹംസ മുസ്ലിയാര്
ചേളാരി (മലപ്പുറം): സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി കെ.ടി. ഹംസ മുസ്ലിയാര് (വയനാട്), ജനറല്‍ സെക്രട്ടറിയായി ഇ. മൊയ്തീന് ഫൈസി പുത്തനഴി (മലപ്പുറം), ട്രഷററായി ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരെ തെരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം (വര്‍ക്കിങ് പ്രസി), കെ.പി.പി. തങ്ങള്‍, എ.പി.പി. തങ്ങള്‍ കാപ്പാട്, സാബിഖലി ശിഹാബ് തങ്ങള്‍, എം.എസ്. തങ്ങള്‍ മദനി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, റഫീഖ് ഹാജി കൊടാജെ (വൈസ് പ്രസി), കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ (വര്‍ക്കിങ് സെക്ര), കെ.പി. കോയ, കെ.എം. കുട്ടി എടക്കുളം, പി.കെ. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അഡ്വ. നാസര്‍ കാളമ്പാറ, എം. അബ്ദുല്‍ റഷീദ് (സെക്ര), ഇബ്നു ആദം കണ്ണൂര്‍, സിയാദ് ചെമ്പറക്കി എറണാകുളം (ഓര്‍ഗ. സെക്ര).
33 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, എം.സി. മായിന്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.