തിരുവനന്തപുരം: സംസഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം യഥാസമയം പൂർത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. ട്രഷറികൾ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കും. ഇന്ന് ട്രഷറികളിലെത്തുന്ന ബില്ലുകൾ ഇന്ന് തന്നെ മാറി നൽകും. ഇതിനായി ഹെൽപ്പ് ഡെസ്കുകൾ തുടങ്ങുമെന്നും െഎസക് അറിയിച്ചു.
സുപ്രീംകോടതി വിധിയെതുടർന്ന് സാലറി ചലഞ്ചിൽ വരുത്തിയ മാറ്റമാണ് ശമ്പളവിതരണത്തെ ഭാഗികമായി തടസ്സപ്പെടുത്തിയത്. ലക്ഷത്തോളം ജീവനക്കാരിൽ പകുതിയോളം പേർക്ക് വ്യാഴാഴ്ച ശമ്പളം ലഭിച്ചിരുന്നില്ല. അധ്യാപകർ അടക്കമുള്ളവർക്ക് രണ്ടുമുതൽ ശമ്പളം കിേട്ടണ്ടതാണ്. നേരേത്ത പദ്ധതിയിൽ ചേർന്ന, സമ്മതപത്രം നൽകാത്തവരുടെ ബിൽ മാറുന്നില്ലെന്ന ആേക്ഷപവുമുണ്ട്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലേ ഇറങ്ങിയ കുറിപ്പുകളും ആശയക്കുഴപ്പം കൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.