സാലറി ചലഞ്ച്: അപ്പീൽ പോകുന്ന കാര്യം വിധി പഠിച്ച ശേഷം -ധനമന്ത്രി

തിരുവനന്തപുരം: സാലറി ചലഞ്ച് വിഷയത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ പോകണോ എന്ന കാര്യം വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം നൽകാൻ ജീവനക്കാരോട് നിർബന്ധിക്കില്ല. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായ രീതിയിൽ മാത്രമാണ് ശമ്പളം പിരിക്കുന്നത്. കേരളത്തിന് മാത്രമായി പ്രത്യേക നിയമമില്ലെന്നും ധനമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രക്ഷോഭം നടത്തി സവർണ-ബ്രാഹ്മണിക്കൽ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പക്ഷേ അത് പൊളിഞ്ഞു കഴിഞ്ഞു. കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Salary Challenge Thomas Isaac -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.