തിരുവനന്തപുരം: സാലറി ചലഞ്ചിൽ വിസമ്മതപത്രം നൽകിയവരുടെ വിവരം സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള ഒാൺലൈൻ സംവിധാനമായ ‘സ്പാർക്കി’ൽ ഉൾപ്പെടുത്തുന്നതിൽ സാേങ്കതിക തടസ്സം. ‘നോ’ പറഞ്ഞവരുടെ ശമ്പള ബിൽ നടപടി പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്നും ചിലയിടങ്ങളിൽ ഒാപ്ഷൻതന്നെ കാണുന്നിെല്ലന്നുമാണ് ആക്ഷേപം.
വിസമ്മതിച്ചവരുടെ ശമ്പളവിതരണം തടസ്സപ്പെടുത്താനുള്ള ബോധപൂർവമുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷസംഘടനകളുടെ ആക്ഷേപം. ഇൗ സാഹചര്യത്തിൽ ‘സ്പാർക്കി’ൽ ദേദഗതി വരുത്തി വിസമ്മതിച്ചവർക്കും യഥാസമയം ശമ്പളം ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംേപ്ലായീസ് ആൻഡ് ടീേച്ചഴ്സ് ഒാർഗനൈസേഷൻ (െസറ്റോ) ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി.
എല്ലാ മാസവും 26 മുതലാണ് ശമ്പളബിൽ നടപടിക്ക് ഒാഫിസുകളിലെ േഡ്രായിങ് ആൻഡ് ഡിസ്ബേഴ്സിങ് ഒാഫിസർമാർക്ക് (ഡി.ഡി.ഒ) സ്പാർക്ക് തുറന്നുകൊടുക്കുന്നത്. സാലറി ചലഞ്ചിന് സമ്മതമറിയിച്ചവരുടെ ഒാപ്ഷൻ ഉൾപ്പെടുത്താൻ വിപുലമായ മാറ്റമാണ് ഇത്തവണ. ഇതിനിടെ, വിസമ്മതിച്ചവർക്ക് അക്കാര്യം രേഖപ്പെടുത്തി തുടർനടപടികളിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. അശ്രദ്ധയുണ്ടായാൽ ‘വിസമ്മതം സമ്മത’മായി മാറുമെന്നും ജീവനക്കാർക്ക് ആശങ്കയുണ്ടെന്നും ഇൗ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചതെന്നും സെറ്റോ ഭാരവാഹികൾ പറഞ്ഞു.
സാലറി ചലഞ്ചിെൻറ പേരിൽ നിർബന്ധപിരിവ് പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശത്തിന് വിരുദ്ധമായി 22ന് ശേഷം വകുപ്പധ്യക്ഷൻമാരും ജില്ല ഒാഫിസർമാരും െഎ.ജിമാരും ജില്ല പൊലീസ് മേധാവികളും ഡി.ഡി.ഒമാരും വിസമ്മതപത്രം വിളിച്ചവരുടെ യോഗം വിളിച്ചു ചേർത്ത് സമ്മർദം ചെലുത്തുകയാണെന്ന് നിവേദനത്തിൽ പറയുന്നു. വിവരാവകാശ നിയമം ദുരുപയോഗപ്പെടുത്തിയും ജീവനക്കാരുടെ വിവരസമാഹരണം നടത്തുകയാണ്. ജീവനക്കാെര രണ്ടു തട്ടിലാക്കാനുള്ള ശ്രമങ്ങൾക്ക് വിരാമമിടാൻ ചീഫ് സെക്രട്ടറി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.