തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന് ഒരു മാസെത്ത ശമ്പളം നൽകണമെന്ന തീരുമാനത്തിനെതിരെ സർക്കാർ ഒാഫിസുകളിൽ തിങ്കളാഴ്ച മുതൽ പ്രതിപക്ഷസംഘടനകളുടെ കാമ്പയിൻ. മൂന്ന് ദിവസമാണ് യുനൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) കാമ്പയിൻ നടത്തുക. ഒാഫിസുകളിലും സ്കൂളുകളിലും നോട്ടീസും വിസമ്മതപത്രത്തിെൻറ പകർപ്പും വിതരണം ചെയ്യും.
‘സാലറി ചലഞ്ചു’മായി ബന്ധപ്പെട്ട് വാട്സ്ആപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷ-ഭരണാനുകൂല സംഘടനകൾ പൊരിഞ്ഞ പോര് തുടരുന്ന സാഹചര്യത്തിൽ പരസ്യപ്രചാരണം തുറന്ന ഏറ്റുമുട്ടലിനിടയാക്കുമെന്ന് ആശങ്കയുണ്ട്.
സാധ്യമാകുന്ന തുക നൽകാൻ അവസരമൊരുക്കി അഞ്ചരലക്ഷം ജീവനക്കാരെയും പങ്കാളികളാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് യു.ടി.ഇ.എഫ് കൺവീനർ എൻ.കെ. ബെന്നി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഭരണപക്ഷ സംഘടനകളിൽ തന്നെ ഭിന്നതയുണ്ട്. ഇഷ്ടമുള്ള തുക നൽകാൻ അവസരമൊരുക്കണമെന്നാണ് ഒരുപക്ഷത്തിെൻറ ആവശ്യം. പണം കൊടുക്കാതിരുന്നാൽ പോരേയെന്നാണ് മറുപക്ഷത്തിെൻറ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.