സജി മഞ്ഞക്കടമ്പിൽ ബി.ജെ.പി സഖ്യത്തിലേക്ക്; പുതിയ പാർട്ടി രൂപീകരിക്കും

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫ് ജില്ല കൺവീനർ സ്ഥാനവും രാജിവെച്ച സജി മഞ്ഞക്കടമ്പിൽ ബി.ജെ.പി സഖ്യത്തിലേക്ക്. എൻ.ഡി.എ പ്രവേശനത്തിന്‍റെ ഭാഗമായി സജി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പാർട്ടിയുടെ പേര്.

കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ നൽകുമെന്നും കർഷകർക്ക് വേണ്ടിയുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും സജി മഞ്ഞക്കടമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറിയുണ്ടായത്. പാർട്ടി കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ, ‌യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാൻ പദവിയും ഒഴിയുകയായിരുന്നു.

പാര്‍ട്ടി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ ധാർഷ്ട്യനിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജി പറയുന്നത്.

Tags:    
News Summary - Saji Manjakadambil to BJP alliance; A new party will be formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.