????

തളരില്ല നമ്മുടെ നാട്​, ഇത്തരം മനുഷ്യരുണ്ടാകു​േമ്പാൾ

കോഴിക്കോട്​: പ്രാരാബ്​ധങ്ങൾക്ക്​ നടുവിലും നാടി​​െൻറ അതിജീവനത്തിന്​ കരുതലാവുകയാണ് കോഴിക്കോട്​ മീഞ്ചന് ത കോളജിലെ ജീവനക്കാരി​ സൈനബ. ജോലിയിൽനിന്ന്​ വിരമിക്കുന്നത്​ വരെ എല്ലാ മാസവും 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ ്വാസ നിധിയിലേക്ക് സംഭാവന​ നൽകാനാണ്​ ഇവരുടെ തീരുമാനം.

കോളജിലെ പ്രിൻസിപ്പലിന്​ ഇതുസംബന്ധിച്ച കുറിപ്പ്​ അവർ വെള്ളപേപ്പറിൽ എഴുതിക്കൊടുത്തു. 2020 ഏപ്രിൽ മുതൽ സേവനത്തിൽനിന്ന്​ വിരമിക്കുന്നത്​ വരെ പ്രതിമാസ ശമ്പളത്തിൽനിന്ന്​ 1000 രുപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകുന്നതിന്​ നടപടി സ്വീകരിക്കണമെന്നായിരുന്നു ആ കുറിപ്പ്​.

പോളിയോ വന്ന്​ തളർന്ന ഇടതുകാലുമായിട്ടാണ്​ സൈനബയുടെ ജീവിതം. ഭർത്താവ്​ ഒരുവശം തളർന്നുകിടപ്പാണ്​. അതുകൊണ്ട്​ തന്നെ കുടുംബത്തി​​െൻറ അത്താണിയാണ്​ ഇവർ​. വിവിധ ലോണുകളെല്ലാം കഴിഞ്ഞ്​ പ്രതിമാസം 13,000 രൂപയേ ഇവരുടെ കൈയിൽ കിട്ടു. അതിൽനിന്നാണ്​ അവർ ത​​െൻറ കാരുണ്യത്തി​​െൻറ വാതിൽ തുറന്നിടുന്നത്​.

ജീവിതത്തിൽ ഒരുപാട്​ ദുരിതങ്ങൾ നേരിട്ടിട്ടുണ്ട്​ സൈനബ. ചെയ്യാത്ത ജോലികളില്ല. ഇഷ്​ടികകളങ്ങളിലും ക്വാറിയിലുമെല്ലാം പണിയെടുത്തു. ഒടുവിലാണ്​ സർക്കാർ ജോലി ലഭിക്കുന്നത്​. അതുകൊണ്ട്​ തന്നെയാണ്​ കഷ്​ടപ്പെടുന്നവർക്കായി ത​ന്നെക്കൊണ്ട്​ കഴിയാവുന്ന വിധം ചെലവഴിക്കാൻ ഇവർ തീരുമാനിച്ചത്​​. വിരമിച്ചശേഷം ലഭിക്കുന്ന പെൻഷനിൽനിന്നും ഇതുപോലെ തുക മാറ്റിവെക്കണമെന്ന്​ തന്നെയാണ്​ ഇവരുടെ ആഗ്രഹം.

Tags:    
News Summary - sainaba giving 1000 rupees to cm fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.