ആലുവ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് രോഗാവസ്ഥയിലും തെൻറ സമ്പാദ്യം നൽകി സ ാദിയ. തനിക്ക് ലഭിച്ച നാണയത്തുട്ടുകൾ ശേഖരിച്ചുെവച്ചത് പ്രളയത്തിൽപെട്ടവർക്കുവ േണ്ടി സംഭാവന ചെയ്യുകയായിരുന്നു.
കഴിഞ്ഞ പ്രളയത്തിലും, സ്വരൂപിച്ച പണം സാദിയ കലക്ടർക്ക് കൈമാറി. ഇത്തവണ ആലുവ സൗഹൃദം ചാരിറ്റി വിങ് വഴിയാണ് മലബാറിലേക്ക് തെൻറ ‘സ്നേഹക്കുടുക്ക’ നൽകിയത്.
അടുത്തദിവസം മലബാറിലേക്ക് രണ്ട് ടോറസ് ലോറിയിൽ സൗഹൃദം ചാരിറ്റി വിങ് അവശ്യസാധനങ്ങൾ അയക്കും. അർബുദബാധിതയായ സാദിയ പുക്കാട്ടുപടി ആലുങ്കൽ വീട്ടിൽ ഷബീറിെൻറ മകളാണ്. സെൻറ് ജോസഫ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.