'മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന് മലപ്പുറത്തിന്റെ സ്നേഹ സമ്മാനം കൈമാറി'; കോട്ടക്കൽ ചികിത്സക്കെത്തിയ പ്രതിഭയെ സന്ദർശിച്ച് സാദിഖലി ശിഹാബ് തങ്ങൾ

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സക്കെത്തിയ മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദർശിച്ച് മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കേരളവും മലപ്പുറവും സമാധാനത്തിന്റെ നാടാണെന്ന് അവർ അഭിപ്രായപ്പെട്ടതായി സാദിഖലി തങ്ങൾ പറഞ്ഞു. സന്ദർശന വിവരം സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു.

സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:

മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സന്ദർശിച്ചു. രാജ്യപുരോഗതിക്കായി ആരോഗ്യം ചിലവഴിച്ച, രാജ്യനന്മക്കായി അഹോരാത്രം പ്രവർത്തിച്ച കർമോത്സുകയായ പ്രഥമ വനിതയായിരുന്നു അവർ. കേരളത്തിൽ മുമ്പ് സന്ദർശിച്ചുണ്ടെങ്കിലും മലപ്പുറത്തും കോട്ടക്കലും ആദ്യമായിട്ടാണ് വരുന്നത്. കോട്ടക്കലെ ചികിത്സ ഫലപ്രദമായിരുന്നുവെന്നും നമ്മുടെ നാടും നാട്ടുകാരും അവരെ വളരെ സന്തുഷ്ടരാക്കുന്നുവെന്നും നിറഞ്ഞ സംതൃപ്തിയോടെ അവർ പറഞ്ഞു. കേരളവും മലപ്പുറവും സമാധാനത്തിന്റെ നാടാണെന്നും അവർ അഭിപ്രായപ്പെട്ടു.

പ്രിയപ്പെട്ട മുൻ രാഷ്‌ട്രപതിക്ക് മലപ്പുറത്തിന്റെ സ്നേഹ സമ്മാനം കൈമാറിയതിനു ശേഷമാണ് അവിടെ നിന്ന് ഇന്നലെ മടങ്ങിയത്. തിരിച്ചു നാട്ടിലേക്ക് പൂർണ്ണ ആരോഗ്യവാതിയായി മടങ്ങാനാകട്ടെ എന്ന് ആശംസിക്കുന്നു.

Tags:    
News Summary - Sadiqali Shihab Thangal visited Pratibha who came to Kottakal for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.