ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മുസ്‍ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് വര്‍‍ഗീയ പാര്‍ട്ടിയല്ലെന്ന അഭിപ്രായം എം.വി ഗോവിന്ദന്‍റേത് മാത്രമല്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് വര്‍‍ഗീയ പാര്‍ട്ടിയല്ലെന്നത് സമൂഹത്തിന്‍റെ മൊത്തം അഭിപ്രായമാണ്. എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി ഇതിനെ കാണുന്നില്ലെന്നും യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലീം ലീഗെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് സി.പി.എം പറഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.

അതേസമയം, എം.വി ഗോവിന്ദന്‍ പറഞ്ഞത് ഗൗരവത്തോടെ കാണണമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ലീഗ് പോയാല്‍ യു.ഡി.എഫിന് വന്‍ നഷ്ടമുണ്ടാകും. മുന്നണി ദുര്‍ബലമാകും. ആറു മാസം മുമ്പുവരെ ലീഗ് വര്‍ഗീയകക്ഷി എന്നാണ് സി.പി.എം പറഞ്ഞിരുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.

Tags:    
News Summary - Sadiqali Shihab Thangal said that the league does not need anyone's invitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.