ഹക്കീം ഫൈസി അദൃശ്ശേരി, ഹബീബുല്ല ഫൈസി
Posted On
date_range Updated On
date_range ഹക്കീം ഫൈസി അദൃശ്ശേരിയുടെ രാജി അംഗീകരിച്ചതായി സാദിഖലി തങ്ങൾ; ഹബീബുല്ല ഫൈസി പുതിയ ജനറൽ സെക്രട്ടറി
മലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി സ്വീകരിച്ചതായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. രാജി സ്വീകരിക്കുന്നത് സംബന്ധിച്ച നിയമ തടസങ്ങൾ നീങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
സമസ്ത, സി.ഐ.സി നേതാക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. റമദാൻ മാസമായത് കൊണ്ടാണ് തീരുമാനമെടുക്കാൻ വൈകിയത്. ഹബീബുല്ല ഫൈസി പുതിയ ജനറൽ സെക്രട്ടറിയാകുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 22നാണ് സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹഖീം ഫൈസി ആദൃശ്ശേരി രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.