മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി അച്ചടക്കമുള്ളയാളാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കെ.എം. ഷാജി പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങൾ.
ഷാജിയുടെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കിയ പശ്ചാതലത്തിലാണ് വരാൻ പറഞ്ഞത്. പറയാനുള്ളത് പാർട്ടി വേദികളിൽ തന്നെ പറയണം. പാർട്ടി വേദികളിൽ എന്തും തുറന്ന് പറയാം. പുറത്ത് സംസാരിക്കുമ്പോൾ നേതാക്കൾ സൂക്ഷ്മത പാലിക്കണം. മുസ്ലിം ലീഗ് കെട്ടുറപ്പോടെ മുന്നോട്ട് പോകണം. അതാണ് ലീഗ് കീഴ്ഘടകങ്ങളോടും പറയാനുള്ളത്.
ഷാജിയുമായുള്ള ചർച്ച തൃപ്തികരമാണ്. അദ്ദേഹത്തിന് ശാസന നൽകിയിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ സലാം, പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.