കൊച്ചി: സീറോ മലബാർ സഭയിലെ വിവാദ ഭൂമിയിടപാടിൽ കേെസടുക്കണമെന്ന ഹരജി ഏകപക്ഷീയമായി തള്ളിയതിനെതിരായ ഹരജി കേൾക്കുന്നതിൽനിന്ന് ഹൈകോടതി ജഡ്ജി പിന്മാറി.
കർദിനാൾ ജോർജ് ആലേഞ്ചരി, ഫാ. ജോഷി പുതുവ, മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരെ എതിർകക്ഷികളാക്കി നൽകിയ ഹരജി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് പ്രസിഡൻറ് പോളച്ചൻ പുതുപ്പാറ നൽകിയ ഹരജി പരിഗണനക്കെത്തിയപ്പോഴാണ് മറ്റൊരു ബെഞ്ചിന് മുമ്പാകെ കേസ് മാറ്റാൻ നിർദേശിച്ച് ജസ്റ്റിസ് എബ്രഹാം മാത്യു പിന്മാറിയത്. കേസ് സിവിൽ സ്വഭാവമുള്ളതാണെന്നും സിവിൽ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് പോളച്ചൻ പുതുപ്പാറയുടെ ഹരജി മജിസ്േട്രറ്റ് കോടതി തള്ളിയത്. ഹരജിയിലെ കാര്യങ്ങളും മൊഴിയും പൂർണമായി വിശ്വാസത്തിലെടുത്താൽതന്നെ ക്രിമിനൽ കേസെടുക്കാൻ മതിയായ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ക്രിമിനൽ കുറ്റകൃത്യം നടന്നത് സംബന്ധിച്ച പരാതിയിൽ മജിസ്ട്രേറ്റ് കോടതിക്ക് കേസെടുക്കാൻ ബാധ്യതയുണ്ടെന്ന് പോളച്ചൻ ൈഹകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. രണ്ട് ബിഷപ്പുമാരടക്കം അഞ്ചുസാക്ഷികൾ മൊഴി നൽകാൻ തയാറാണെന്ന് അറിയിച്ചിരുന്നു.
ഹാജരാകാൻ രണ്ടാഴ്ച അനുവദിക്കണമെന്ന് ഇവർക്കുവേണ്ടി അഭിഭാഷകർ ആവശ്യപ്പെെട്ടങ്കിലും കോടതി അനുവദിച്ചില്ല. ഇത് അനാവശ്യമായി സമയം പാഴാക്കലാവുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.