ശബരിമല ക്ഷേത്രത്തിന്‍െറ പേരു മാറ്റം അനുവദിക്കില്ല –മന്ത്രി
തൃശൂര്‍: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്‍െറ പേര് മാറ്റിയ നടപടി അനുവദിക്കില്ളെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്ഷേത്രത്തിന്‍െറ പേര് മാറ്റാന്‍ മൂന്നുവര്‍ഷത്തെ ഭരണാധികാരം മാത്രമുള്ള ദേവസ്വം ബോര്‍ഡിന് എന്ത് അധികാരമാണെന്നും മന്ത്രി ചോദിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കൂടിയാലോചിച്ചില്ളെന്ന പരാതിയല്ല പറഞ്ഞത്, അറിയിച്ചില്ളെന്നാണ്. പേര് മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നത് അറിഞ്ഞിരുന്നു.
കൂടിയാലോചിച്ചാലും അറിയിച്ചില്ളെങ്കിലും പേര് മാറ്റത്തിന് അനുമതി നല്‍കില്ളെന്ന് മന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന്‍െറ പേര് മാറ്റിയ നടപടിക്കെതിരെ പന്തളം രാജകുടുംബത്തിന്‍െറ പരാതി ലഭിച്ചിട്ടുണ്ട്. ഇത് ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.