Posted On
date_range Updated On
date_range ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ച് രൂപീകരിച്ചു
ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളിൽ വാദം കേൾക്കുന്നതിന് സുപ്രീംകോടതി ഒമ്പതംഗ വിശാല ബെഞ്ച് രൂപവത്കരിച്ചു. ഈ മാസം 13 മുതലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുക.
ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തന ഗൗഡർ, എസ്. അബ്ദുൽ നസീർ, ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ.
2018 സെപ്റ്റംബർ 28ന് ആദ്യവിധി പുറപ്പെടുവിച്ച ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ആർ.എഫ്. നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരാരും പുതിയ ബെഞ്ചിൽ ഉൾപ്പെട്ടിട്ടില്ല. 60 ഹരജികളാണ് 13ന് കോടതി മുമ്പാകെ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.