ശബരിമല: മുഖ്യമന്ത്രിക്ക് രഹസ്യ അജണ്ടയെന്ന് സംശയം- എം.ടി രമേഷ്

തിരുവനന്തപുരം: ശബരിമലയിൽ മുഖ്യമന്ത്രിക്ക് രഹസ്യ അജണ്ടയെന്ന് സംശയിക്കുന്നതായി ബി.ജെ.പി നേതാവ്​ എം ടി രമേഷ്. സന്നിധാനത്തെ അരാജകവാദികളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ല. ശബരിമല ഇങ്കുലാബ് വിളിക്കാനുള്ള കേന്ദ്രമല്ല. ശരണം വിളിക്കാനുള്ള സ്ഥലമാണത്. മണ്ഡലകാലത്ത് നടതുറക്കുമ്പോൾ ഇതായിരിക്കില്ല സ്ഥിതി. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എത്താൻ പോകുകയാണ്. സർക്കാർ ഇ​േപ്പാൾ ഉണ്ടായ സംഭവങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കണമെന്നും രമേശ്​ പറഞ്ഞു.

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു യുവതിയെ പോലും പ്രവേശിപ്പിക്കാൻ കഴിയാത്തതി​​​​െൻറ ജാള്യതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത്​. പാർട്ടി ഗ്രാമങ്ങളിൽ നിന്ന് സ്ത്രീകളെ ഇറക്കാൻ ശ്രമം നടത്തി.സന്നിധാനത്ത് എന്ത് അക്രമമാണ് ഉണ്ടായതെന്ന് പറയാൻ മുഖ്യമന്ത്രി തയാറാവണം. വിശ്വാസികളെ പേടിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കണ്ട. തറയിൽ ചമ്രം പടിഞ്ഞിരുന്ന് ശരണം വിളിച്ചതാണോ ക്രിമിനൽ പ്രവർത്തനം. മദനിക്ക് വേണ്ടി നിയമസഭാ വിളിച്ചു ചേർത്തവർ എന്തിനാണ് ശബരിമല ചർച്ച ചെയ്യാൻ സമ്മേളനം വിളിക്കാൻ വിമുഖത കാണിക്കുന്നതെന്നും എം.ടി രമേഷ് ചോദിച്ചു.

Tags:    
News Summary - Sabarimala women entry- MT Ramesh -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.