യുവതി പ്രവേശനം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ശശികുമാര വർമ്മ

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന്​ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചക്ക്​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ഇവർ.

ചർച്ച തൃപ്​തികരമാണ്​. മുഖ്യമന്ത്രി ചില നിർദേശങ്ങൾ മുന്നോട്ട്​ വെച്ചിട്ടുണ്ട്​. ചർച്ചകൾക്ക്​ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പന്തളം രാജകൊട്ടാര പ്രതിനിധി വ്യക്​തമാക്കി.

ശബരിമലയിൽ സ്​ത്രീകൾ കയറിയാൽ നടയടക്കുമോയെന്ന ചോദ്യത്തിന്​ ഇപ്പോൾ പ്രതികരിക്കാനാവില്ലെന്ന്​ ക്ഷേത്രം തന്ത്രി പറഞ്ഞു. യുവതികൾ​ ക്ഷേത്രത്തിൽ വരരുതെന്ന്​ തന്ത്രി അഭ്യർഥിച്ചു. ​പ്രളയം മൂലം നാശനഷ്​ടങ്ങളുണ്ടായ ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കാതെ യുവതികളെ പ്രവേശിപ്പിച്ചാൽ അത്​ മനുഷ്യാവകാശ ലംഘനമാകുമെന്ന കാര്യം ചർച്ചയിൽ ഇവർ ഉന്നയിച്ചുവെന്നാണ്​ വിവരം.

Tags:    
News Summary - Sabarimala wome entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.