ശബരിമല സമരം ഒത്തുതീർക്കാൻ അനുവദിക്കില്ല -വി. മുരളീധരൻ

കോഴിക്കോട്: ശബരിമല സമരം ഒത്തുതീർപ്പാക്കാൻ ആത്മാഭിമാനമുള്ള ബി.ജെ.പി പ്രവർത്തകർ അനുവദിക്കില്ലെന്ന് വി. മുരളീധരൻ എം.പി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ ഒരു ഒത്തുതീർപ്പിനും തയാറാവുമെന്ന്​ കരുതുന്നില്ല. സമരത്തെ അടിച്ചമർത്താൻ പിണറായി വിജയൻ ശ്രമിക്കേണ്ട. സി.പി.എമ്മുമായി ഒത്തുതീർപ്പ് നടത്താൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറിനുമാവില്ല. വയൽക്കിളി സമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പാർട്ടി സംസ്ഥാന അധ്യക്ഷനാണ് മറുപടി പറയേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട് ജില്ല സബ്ജയിലിൽ സുരേന്ദ്രനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തിൽനിന്ന് പിറകോട്ടില്ല –ശ്രീധരൻ പിള്ള
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ​മ​ര​ത്തി​ൽ​നി​ന്ന്​ ബി.​ജെ.​പി പി​റ​കോ​ട്ടു പോ​യി​ട്ടി​ല്ലെ​ന്നും സ​മ​രം ശ​ക്തി​പ്പെ​ടു​ത്തി സെ​ക്ര​േ​ട്ട​റി​യ​റ്റി​നു മു​ന്നി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്ത​തെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. ബി.​ജെ.​പി സ​മ​രം നി​ർ​ത്തി​യെ​ന്നു പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി.​പി.​എ​മ്മു​മാ​യി ബി.​ജെ.​പി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി​യെ​ന്ന പ്ര​ചാ​ര​ണം നൂ​റ്റാ​ണ്ടി​ലെ വ​ലി​യ ക​ള​വാ​ണ്. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ സ​മ​ര​ത്തി​ന് ബി.​ജെ.​പി പി​ന്തു​ണ​യു​​െണ്ടന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - sabarimala v Muraleedharan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.