തിരുവാഭരണ ഘോഷയാത്ര: മത്സ്യ മാംസാദികളുടെ വിൽപന തടഞ്ഞ് വടശേരിക്കര പഞ്ചായത്ത്​

പത്തനംതിട്ട: ശബരിമല സന്നിധാനത്തിലേക്കുള്ള തിരുവാഭരണം കടന്നു പോകുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികളുടെ വിൽപ്പ ന തടഞ്ഞ് വടശേരിക്കര ഗ്രാമപഞ്ചായത്ത്. രണ്ടു ദിവസത്തേക്കാണ്​ പഞ്ചായത്തിലെ മുഴുവൻ മത്സ്യ മാംസാദികളുടെ വിൽപനയും തടഞ്ഞരിക്കുന്നത്​. വടശേരിക്കരയിൽ മാത്രം ഇത്തരത്തിൽ വിലക്ക്​ ​ഏർപ്പെടുത്തിയ സംഭവം വിവാദമായിരിക്കുകയാണ്​.

ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തിരുഭവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാൽ വടശേരിക്കര ഗ്രാമപഞ്ചായത്തിലുള്ള ഇറച്ചിക്കടകൾ, കോഴിക്കടകൾ, മത്സ്യ വ്യാപാരം നടത്തുന്ന കടകൾ എന്നിവയുടെ പ്രവർത്തനം 13, 14 തീയതികളിൽ നിർത്തിവക്കണമെന്നാണ്​ ഉത്തരവിൽ പറയുന്നത്.

ഘോഷയാത്ര നിരവധി പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ മറ്റ്​ പഞ്ചായത്തുകളിൽ എവിടെയുമില്ലാത്ത നിരോധനം വടശേരിക്കരയിൽ ഏർപ്പെടുത്തിയതാണ് വിവാദമായത്. ഉത്തരവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്ത് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തി വരുന്നുണ്ടെന്ന് പഞ്ചായത്ത്​ അധികൃതർ പറയുന്നു. എന്നാൽ സെക്രട്ടറി ഉത്തരവിറക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നാണ്​ ഭരണസമിതിയുടെ പ്രതികരണം. യു.ഡി.എഫ് ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

Tags:    
News Summary - Sabarimala Thiruvabharana Ghosahayatra - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.