Posted On
date_range Updated On
date_range ശബരിമലയില്‍ എഴുന്നള്ളിപ്പിന് ജീവത സമര്‍പ്പിച്ചു
ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനുള്ള ജീവത മാളികപ്പുറം ക്ഷേത്രസന്നിധിയില്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ സമര്‍പ്പിച്ചു. മാളികപ്പുറത്ത് ആന എഴുന്നള്ളിപ്പിന് വിലക്കുള്ളതിനാലാണ് ജീവത എഴുന്നള്ളത്ത് നടത്തുന്നതെന്ന് അജയ് തറയില്‍ പറഞ്ഞു. അജയ് തറയിലിന്‍െറ വഴിപാടായാണ് ജീവത സമര്‍പ്പിച്ചത്.
ശബരിമല തന്ത്രി കണ്ഠരര് രാജീവര്, മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് ജീവത സമര്‍പ്പണം നടന്നത്. ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ രവിശങ്കര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളിങ് ഓഫിസര്‍ സോമശേഖരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. പ്ളാവിന്‍െറ തടിയില്‍ ജീവത നിര്‍മിച്ചത് കാരക്കാട് ആനാട്ടുതടത്തില്‍ വാസുക്കുട്ടനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.