തിരുവനന്തപുരം; കഴിഞ്ഞ മണ്ഡലകാലത്ത് മികച്ച രീതിയിൽ ശബരിമലയിലേക്കുള്ള ഭക്തജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കിയ കെ.എസ്.ആർ.ടി.സിയെ ആദരിച്ചു. പമ്പയിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണനാണ് ആദരിച്ചത്. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാറും, പമ്പ സ്പെഷ്യൽ ഓഫീസർ ഡി. ഷിബുകുമാർ ചേർന്ന് ആദരവ് ഏറ്റുവാങ്ങി.
ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് അൻപത് ലക്ഷത്തോളം തീർഥാടകരാണ് എത്തിയത്. ഇവർക്ക് വേണ്ടി നിലക്കൽ-പമ്പ ചെയിൻ സർവീസുകൾ മികച്ച രീതിയിലും, സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസുകളുമാണ് കെ.എസ്.ആർ.ടി.സി നടത്തിയിരുന്നത്.ശബരിമല സർവീസ് : കെ.എസ്.ആർ.ടി.സി ആദരവ് ഏറ്റുവാങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.