രഹ്​ന ഫാത്തിമയെ കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്ന്​ പൊലീസ്

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക്​​ പോസ്​റ്റ്​ ഇട്ടതിന് അറസ്​റ്റിലായ ആക്ടിവിസ്​റ്റ്​ രഹ്​ന ഫാത്തിമയെ പൊലീസ് കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. സംഘടന ബന്ധം, ശബരിമല സന്ദർശനത്തിനുള്ള ലക്ഷ്യം തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കാനാണിത്.

ചൊവ്വാഴ്ച ഉച്ചക്ക്​ 1.30ന് പാലാരിവട്ടത്തെ ബി.എസ്.എൻ.എൽ ഓഫിസിൽനിന്നാണ് പത്തനംതിട്ട പൊലീസ് രഹ്​ന ഫാത്തിമയെ അറസ്​റ്റ്​ ചെയ്യുന്നത്. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രഹ്​ന ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിലാണ്.

Tags:    
News Summary - sabarimala rehana fathima -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.