ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സന്ദർശനത്തിനെത്തുന്ന ആക്ടിവിസ്റ്റുകൾക്ക് സുര ക്ഷ നൽകാനാവില്ലെന്ന് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മല കയറാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്‍റ നിലപാട്. തിരക്കുള്ളപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തി​​​െൻറ ചുമതലയുള്ള ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് റിപ്പാർട്ട് നൽകി.

ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമാമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളിൽ പ്രതിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാൽ തിരിച്ചയക്കാൻ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Tags:    
News Summary - Sabarimala- Police security - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.