പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ മാ​ന​ത്തൂ​രി​ന് സ​മീ​പ​ം അപകടത്തിൽപെട്ട തീർഥാടക വാഹനം

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; നിരവധിപ്പേർക്ക് പരിക്ക്

രാമപുരം: ശബരിമല തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുമറിഞ്ഞു. നിരവധി തീർഥാടകര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച. പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരിന് സമീപമാണ് അപകടം. അപകടം. തമിഴ്‌നാട് വെല്ലൂരില്‍നിന്ന് തീർഥാടനത്തിന് പോകുകയായിരുന്നവർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. എട്ട് തീർഥാടകര്‍ക്ക് ഗുരുതരമായും ഒമ്പതുപേര്‍ക്ക് നിസ്സാരമായും പരിക്കേറ്റു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.തമിഴ്‌നാട് വെല്ലൂര്‍ സ്വദേശികളായ അരുണ്‍ (49), ശ്രാവണന്‍ (45), അജിത് (22), ടി.കെ. രാമന്‍ (22), ഏഴിമലൈ(50), കന്നിയപ്പന്‍ (43), പിച്ചാണ്ടി (57), ദിനകരന്‍(33), ഭുവനേശ്(19), സുദര്‍ശന്‍(43), സായ്‌സുതന്‍ (13), മനോജ് കുമാര്‍(19), വിനോദ്(32), വിധുന്‍ (52), മോണിങ്ശ്രീ(62), ആറുമുഖന്‍ (47), ഉത്തര്‍പ്രദേശ് സ്വദേശിയായ വി.പി. പാണ്ടൈ(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.നിസ്സാര പരിക്കേറ്റവരെ പാലാ ഗവ. ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - Sabarimala pilgrims' vehicle met with an accident; Many injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.