ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമം:​ ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനം പോലെ സംഘ്​പരിവാര്‍ ബന്ധമുള്ള തൃപ്തി ദേശായിയും സി.പി.എം അനുഭാവമുള്ള ബിന്ദുവും ശബരിമല കയറാന്‍ എത്തിയത് തീർഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുവാനും സമാധാനപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കുവാനും സര്‍ക്കാര്‍ എല്ലാ നടപടിയും അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പ്രശ്‌നങ്ങള്‍ക്ക​ു കാരണം ബി.ജെ.പിയും സി.പി.എമ്മും പിന്നെ സര്‍ക്കാറുമാണ്. ബി.ജെ.പിയും സി.പി.എമ്മും രാഷ്​ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് കാണാന്‍ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.


Tags:    
News Summary - sabarimala Pilgrimage Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.