ശബരിമല: സർക്കാർ സത്യവാങ്മൂലം പിൻവലിച്ചാൽ പ്രശ്നങ്ങൾ തീരും -ഉമ്മൻചാണ്ടി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന എൻ.എസ്.എസ് നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് കോ ൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പരസ്യ നിലപാട് സ്വീകരിക്കാൻ എൻ.എസ്.എസിന് സ്വാതന്ത്ര്യമുണ്ട്. എല്ലാ ഭാഗത്തു നിന്നുള്ള പിന്തുണയും യു.ഡി.എഫിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പ്രശ്നം അവസാനിപ്പിക്കാത്തത് സർക്കാരാണ്. യു.ഡി.എഫിന്‍റെ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം ഇടത് സർക്കാർ നൽകിയതാണ് സുപ്രീംകോടതി വിധിക്ക് വഴിവെച്ചത്. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കും. എന്നാൽ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയാറല്ലെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Full View
Tags:    
News Summary - Sabarimala Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.