ആചാരങ്ങൾ കാലാനുസൃതമായി മാറിവരും -ഒ. രാജഗോപാൽ

കണ്ണൂർ: എല്ലാ ആചാരങ്ങളും എല്ലാ കാലത്തും തുടരണമെന്ന്​ നിർബന്ധം പിടിക്കാനാവില്ലെന്നും കാലാനുസൃതമായി ആചാരം മാ റിവരുമെന്നും ഒ. രാജഗോപാൽ എം.എൽ.എ. എന്നാൽ, ആ മാറ്റം വിശ്വാസത്തെ എതിർക്കുന്നവർ കൊണ്ടുവരാൻ തുടങ്ങിയാൽ എതിർക്കപ്പെടു​െമന്നും അദ്ദേഹം പറഞ്ഞു. ഭരണകൂട ഭീകരതക്കും പൊലീസ്​ രാജിനുമെതിരെ എൻ.ഡി.എ കണ്ണൂരിൽ സംഘടിപ്പിച്ച ഉപവാസം ഉദ്​ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

കമ്യൂണിസ്​റ്റുകാർ ഇൗശ്വര വിശ്വാസികളാവണ​െമന്ന്​ നിർബന്ധമില്ല. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിലുണ്ട്​. എന്നാല്‍, ഭരണാധികാരികൾ ജനവികാരം മാനിക്കാൻ തയാറാവണം. നിരപരാധികളെ ഫേ​ാ​േട്ടാ കാണിച്ച്​ കേസിൽപെടുത്തുന്ന സ്​ഥിതിവിശേഷമാണ്​ കേരളത്തിൽ. യഹൂദരെ പീഡിപ്പിച്ച ഹിറ്റ്​ലറുടെ സമീപനമാണ്​ പിണറായി സര്‍ക്കാര്‍ വിശ്വാസികളോട്​ കൈ​ക്കൊള്ളുന്നതെന്നും രാജഗോപാൽ കുറ്റപ്പെടുത്തി. സി.പി.എം ഭരണത്തെ പാഠംപഠിപ്പിക്കാൻ രണ്ടര വർത്തിനുശേഷം അമ്മമാർക്കും സ്​ത്രീകൾക്കും അവസരം വരുന്നുണ്ടെന്നും ശബരിമല വിശ്വാസത്തി​​​െൻറ പേരില്‍ കോണ്‍ഗ്രസ് ആളും തരവും നോക്കി പ്രതികരിച്ച്​ കള്ളക്കളി കളിക്കുകയാണെന്നും രാജഗോപാല്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - Sabarimala O Rajagopal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.