ശബരിമല ക്ഷേത്രനട അടച്ചു

സന്നിധാനം: ചിത്തിര ആട്ട വിശേഷത്തിനായി തുറന്ന ശബരിമല നട അടച്ചു. തന്ത്രി കണ്​ഠരര്​ രാജീവരുടെ നേതൃത്വത്തിൽ പടി പൂജ പൂർത്തിയാക്കിയാണ്​ ഹരിവരാസനം പാടി നട അടച്ചത്​. ഇതോടെ 29 മണിക്കൂർ നീണ്ട തീർഥാടനം അവസാനിച്ചു.

തിങ്കളാഴ്​ച വൈകുന്നേരം അഞ്ചു മണിക്കായിരുന്നു​ ക്ഷേത്ര നട തുറന്നത്​. നട തുറക്കുന്നതിനെ തുടർന്ന്​ പ്രദേശത്ത്​ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന്​ അർദ്ധരാത്രിയോടെ പിൻവലിക്കും. മണ്ഡലം-മകര വിളക്ക്​ തീർഥാടനത്തിനായി ഇൗ മാസം16നാണ്​​ (വൃശ്ചികം ഒന്നിന്​) ക്ഷേത്ര നട ഇനി തുറക്കുക.

തുലാ മാസ പൂജകൾക്കായി ക്ഷേത്രനട തുറന്നപ്പോഴുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത്​ കനത്ത സുരക്ഷയായിരുന്നു പൊലീസ്​ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്നത്​. എന്നാൽ ഇതിനെയെല്ലാം മറി കടന്നുകൊണ്ട്​ സന്നിധാനത്ത്​ ഇന്നും അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.

Tags:    
News Summary - sabarimala nada closed -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.