ശബരിമല: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിച്ചതെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന രീതിയിലുള്ള വാർത്ത മാധ്യമങ്ങള്‍ വളച്ചൊടിച്ച്​ നൽകിയതാ​െണന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി നിലകൊള്ളുന്നത് സ്ത്രീപുരുഷ സമത്വത്തിനാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയുമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരള ഘടകത്തിന് സ്വന്തം തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം നിർദേശിച്ചത്​. രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തി​​​​െൻറ അഭിപ്രായമാണ്. ഗാന്ധിജിയും നെഹ്‌റുവും വിശ്വാസങ്ങള്‍ക്കുവേണ്ടി നിലകൊണ്ടുവെന്ന കാര്യം കോൺഗ്രസ്​ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും.

ശാബാനു കേസില്‍ രാജീവ്​ ഗാന്ധി നിലപാട് തിരുത്തി നിയമ നിര്‍മാണം നടത്തി. പാര്‍ട്ടിക്ക് അതി​​​​െൻറ പ്രഖ്യാപിത നിലപാടും നയവുമുണ്ട്. പ്രാദേശികമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തി​​​​െൻറ അനുമതിയുണ്ട്.

ശബരിമല പോലുള്ള വൈകാരികമായ വിഷയത്തില്‍ കൂട്ടായരീതിയിലൂടെ മാത്രമേ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയുള്ളൂ. വ്യക്തിപരമായ നിലപാടുകള്‍ക്ക് സ്ഥാനമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    
News Summary - sabarimala; kpcc president mullappally about rahul gandhi's statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.