Posted On
date_range Updated On
date_range ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര യുവതിയെ തടഞ്ഞു
ശബരിമല: ദർശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശി യുവതിയെ ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞു. മരക്കൂട്ടവും കടന്ന് ശബരീപീഠത്തിനു സമീപം വരെയെത്തിയ യുവതിയെ 20ഒാളം പേർ തടയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഒാടെയാണ് ഇവർ മലകയറി എത്തിയത്.
മുന്നോട്ടുപോയാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ യുവതി പൊലീസ് സംരക്ഷണയിൽ പമ്പയിലേക്ക് മടങ്ങി. തുടർന്ന് ഇവരുടെ ഭർത്താവും കുട്ടികളുമടങ്ങുന്ന സംഘം ദർശനത്തിനു സന്നിധാനത്തെത്തി. തീർഥാടക തിരക്ക് വെള്ളിയാഴ്ചയും കുറവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിെലപോലെ എത്തിയവരിൽ ഭൂരിപക്ഷവും ഇതരസംസ്ഥാന തീർഥാടകരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.