ശബരിമല: യുവതീപ്രവേശന വിവാദങ്ങളുടെ അലയൊലികൾ തുടരുന്നതിനിടെ വിവാദങ്ങളിലു ം സംഘർഷങ്ങളിലും നിറഞ്ഞുനിന്ന മണ്ഡല, മകരവിളക്ക് കാലത്തിന് പരിസമാപ്തി. ഉദയാസ് തമയ പൂജയും പടിപൂജയും കഴിഞ്ഞ് ശനിയാഴ്ച രാത്രി 9.30ന് ഹരിവരാസനം പാടി നട അടച്ചതോടെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവം സമാപിച്ചു. തുടര്‍ന്ന് മാളികപ്പുറത്ത് ഗുരുതിയും നടന്നു. ഞായറാഴ്ച ദര്‍ശനം പന്തളം രാജപ്രതിനിധിക്ക് മാത്രമായിരുന്നു. രാവിലെ അഞ്ചിന് നട തുറന്നു.
ഗണപതി ഹോമത്തിനുശേഷം 6.30ന് പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാള്‍ രാഘവവര്‍മ ദര്‍ശനം നടത്തി. മേല്‍ശാന്തി നടയടച്ച് രാജപ്രതിനിധിക്ക് താക്കോല്‍ കൈമാറി. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി രാജപ്രതിനിധി കിഴിപ്പണം മാനേജറെയും താക്കോല്‍ മേല്‍ശാന്തിയെയും ഏല്പിച്ചു.
പതിനെട്ടാംപടിക്ക് താഴെവെച്ചാണ് ഈ ചടങ്ങ് നടന്നത്. ഇതിനു മുന്നോടിയായി തിരുവാഭരണങ്ങള്‍ കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. ആയിരക്കണക്കിനു ഭക്തരുടെ ശരണംവിളിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനു കൊടിയിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.