Posted On
date_range Updated On
date_range ശബരിമല: വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞതിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ ദേവസ്വം ബോർഡ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോർഡ് എസ്.പി പി. ബിജോയ് പമ്പയിലെത്തി സുരക്ഷാ ജീവനക്കാരെൻറ മൊഴി രേഖപ്പെടുത്തി. റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറും.
കേസെടുക്കാനുള്ള അധികാരം ദേവസ്വം വിജിലന്സിനില്ലാത്തതിനാല് സര്‍ക്കാറുമായി കൂടിയാലോചിച്ച് ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കും.ഒക്ടോബര്‍ 18ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്ത് വിളിച്ച അവലോകന യോഗത്തിനെത്തിയ രണ്ട് വനിതാ ഉദ്യോഗസ്ഥരെ സുരക്ഷാ ജീവനക്കാരന് പമ്പയിൽ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.