Posted On
date_range Updated On
date_range നെടുമ്പാശ്ശേരി വിമാനതാവളത്തിൽ ശബരിമലയുടെ കൗണ്ടർ തുറന്നു
കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ ശബരിമല പ്രത്യേക കൗണ്ടർ തുടങ്ങി . നെടുമ്പാശേരി ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.സിയാൽ എംഡി എസ് സുഹാസ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി ധനലക്ഷ്മി ബാങ്ക് ആണ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്. സന്നിധാനത്ത് നിന്നും ലഭിക്കുന്ന അപ്പം,അരവണ പ്രസാദങ്ങൾക്ക് വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകൾ കൗണ്ടറുകളിൽ നിന്ന് വാങ്ങാവുന്നതാണ്. തീർത്ഥാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും കൗണ്ടറിൽ നിന്ന് ലഭിക്കും. എയർപോർട്ട് ഡയറക്ടർ എ. സി.കെ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ എം. ഷബീർ, ഓപ്പറേഷൻസ് ജനറൽ മാനേജർ സി. ദിനേശ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ജി. കൃഷ്ണകുമാർ , ധനലക്ഷ്മി ബാങ്ക് റീജണൽ ഹെഡ് പി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.