File Photo

മകരവിളക്ക്: സുരക്ഷ സന്നാഹങ്ങള്‍ സുസജ്ജം

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ സ​ന്നാ​ഹ​ങ്ങ​ള്‍ സു​സ​ജ്ജ​മാ​ക്കാ​ന്‍ ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ക​ല​ക്ട​ര്‍ പി.​ബി. നൂ​ഹി​​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ശ​ബ​രി​മ​ല ദേ​വ​സ്വം ബോ​ര്‍ഡ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു. തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും ന​ട​തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് പ​ഴു​ത​ട​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. ഇ​ത് പ​രി​ശോ​ധി​ച്ച​റി​യാ​ന്‍ മാ​ളി​ക​പ്പു​റ​ത്ത് മോ​ക്ക് ഡ്രി​ല്ലും ന​ട​ത്തി.

തി​ക്കും​തി​ര​ക്കും കാ​ര​ണം അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​തി​രോ​ധി​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ ക​ല​ക്ട​റോ​ട് വി​ശ​ദീ​ക​രി​ച്ചു.

മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​കാ​ലം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍ത്ത​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ക​ല​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ വേ​ണ്ട ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ചു​മ​ത​ല​യു​ള്ള ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം സ​ദാ ഉ​റ​പ്പാ​ക്ക​ണം.

തിരക്കനുസരിച്ച്​ ക്രമീകരണങ്ങള്‍ വിപുലമാക്കും

മകരവിളക്കിന്​ സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ തിരക്കി​​​െൻറ അടിസ്ഥാനത്തിലാകും ബേസ്‌ ക്യാമ്പായ നിലക്കലില്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഉണ്ടാവുകയെന്ന്​ സുരക്ഷ ചുമതലയുള്ള പത്തനംതിട്ട കലക്​ടർ പറഞ്ഞു. നിലവില്‍ സന്നിധാനത്തുനിന്ന് പമ്പയിലേക്ക് രണ്ട് ആംബുലന്‍സ് സംവിധാനമാണ് ഉള്ളത്. അത് മകരവിളക്കിന് മൂന്നോ, നാലോ ആക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കും.

തീര്‍ഥാടകര്‍ എത്തുന്ന കേന്ദ്രങ്ങളില്‍ റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് കുടിവെള്ള വിതരണം നടത്തും. വരുന്ന തീര്‍ഥാടനകാലത്ത് ളാഹ-ഇലവുങ്കല്‍, എരുമേലി-കണമല-ളാഹ മേഖലയിലെ സ്‌കൂള്‍, കോളജ് മറ്റ് ലഭ്യമായ സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കാന്‍ ക്രമീകരണങ്ങള്‍ നല്‍കും.

മകരവിളക്ക് തീര്‍ഥാടനകാലത്ത് ഗതാഗത ക്രമീകരണങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. ആക്രമണോത്സുകത കാട്ടുന്ന ജീവികളില്‍നിന്ന് തീർഥാടകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.


Tags:    
News Summary - sabarimala; arrangements -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.