ശബരിമല ഭരണനിർവഹണത്തിന് പ്രത്യേക നിയമം വേണം -സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിന്‍റെ ഭരണനിർവഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. വർഷത്തിൽ 50 ലക്ഷത്ത ോളം തീർഥാടകർ വരുന്ന സ്ഥലമാണിത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കിയ സുപ്രീ ംകോടതി, വിഷയത്തിൽ ഇന്നുതന്നെ മറുപടി വേണമെന്ന് സർക്കാറിനോട് നിർദേശിച്ചു.

ശബരിമലക്ക് മാത്രമായി ഒരു നിയമം ക ൊണ്ടുവരുന്നതിൽ എന്താണ് തടസമെന്ന് സർക്കാറിനോട് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. അത്തരത്തിലൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ശബരിമലക്കുണ്ട്. ശബരിമല കേസ് ഏഴംഗ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഏഴംഗ ബെഞ്ചിന്‍റെ വിധി എതിരാണെങ്കിൽ എങ്ങനെ ശബരിമലയിൽ ലിംഗ സമത്വം ഉറപ്പാക്കി യുവതികൾ അടക്കമുള്ള ജീവനക്കാരെ നിയമിക്കാൻ സർക്കാറിന് സാധിക്കുമെന്നും ജസ്റ്റിസ് എൻ.വി രമണ ചൂണ്ടിക്കാട്ടി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണനിർവഹണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പന്തളം രാജകുടുംബം നൽകിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി.

എല്ലാവർക്കും നിയമനം ഉറപ്പാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ സംവിധാനത്തിന് രൂപം നൽകുന്നതെന്നാണ് സംസ്ഥാന സർക്കാറിന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ഈ സന്ദർഭത്തിലാണ് യുവതീ പ്രവേശനം സംബന്ധിച്ച ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി എതിരായാൽ യുവതികളായ ജീവനക്കാരെ ശബരിമലയിൽ നിയമിക്കാൻ സാധിക്കുകയെന്ന് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചത്.

Tags:    
News Summary - Sabarimala Administration Supreme Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.