കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ എസ്. വെങ്കിടേശപതി. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 18 ആണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം എല്ലാ യുവാക്കളും വിനിയോഗിക്കണം. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമുണ്ടാകണം. എല്ലാ പോളിംഗ് ബൂത്തുകളിലേക്കും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമായി ആകെ 94916 അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഒക്ടോബര്‍ 13 മുതല്‍ ഡിസംബര്‍ 17 വരെയുള്ള കണക്ക് പ്രകാരമാണിത്.ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ 73336 അപേക്ഷകള്‍ പേര് നീക്കം ചെയ്യുന്നതിനുള്ളതാണ്. അപേക്ഷകര്‍ക്ക് നോട്ടീസ് നല്‍കി ഹിയറിംഗ് നടത്തി.
ഡിസംബര്‍ 26 നകം അപേക്ഷകളിന്മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി അഞ്ചിന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.എൻ.വി.എസ്.പി, വോട്ടര്‍ ഹെല്‍പ്പ്‌ലെന്‍ ആപ്പ് എന്നിവ വഴി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.സി. ഷിബു, നൗഷാദ് പല്ലച്ചി, എസ്. സജി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.