രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിനെതിരെ സി.പി.എം മുൻ എം.എൽ.എ; സർവകക്ഷിയോഗ തീരുമാനത്തിനെതിരെന്ന്

മൂന്നാർ: വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്തതിനെതിരെ സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ. രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്യാനുള്ള സർക്കാർ നടപടി സർവ കക്ഷിയോഗ തീരുമാനത്തിന് എതിരാണെന്ന് രാജേന്ദ്രൻ പറഞ്ഞു.

2018 മെയ് അഞ്ചിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത യോഗത്തിൽ അർഹരായവർക്ക് പട്ടയം ക്രമപ്പെടുത്തി നൽകാനും 10 സെന്‍റിൽ താഴെയുള്ളവരെ കുടിയിറക്കരുതെന്ന നിലപാടുമാണ് സ്വീകരിച്ചതെന്നും എസ്. രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

മൂ​ന്നാ​റി​ലെ ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​ങ്ങ​ള്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ റ​ദ്ദാ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പാ[ദ ഉ​ത്ത​ര​വി​റ​ക്കിയത്. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം റ​വ​ന്യൂ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്​ ആണ് ഇ​ടു​ക്കി ക​ല​ക്ട​ർ​ക്ക്​ ന​ൽ​കിയത്. നാ​ലു​വ​ര്‍ഷം നീ​ണ്ട പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷ​മാ​ണ് 530 അ​ന​ധി​കൃ​ത പ​ട്ട​യ​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് വീ​ണ്ടും പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കാം.

1999ല്‍ ​ഇ.​കെ. നാ​യ​നാ​ര്‍ സ​ര്‍ക്കാ​റി​ന്‍റെ കാ​ല​ത്ത് ദേ​വി​കു​ളം അ​ഡീ​ഷ​ന​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ ആ​യി​രു​ന്ന എം.​ഐ. ര​വീ​ന്ദ്ര​ന്‍ അ​ധി​കാ​ര പ​രി​ധി മ​റി​ക​ട​ന്ന്​ മൂ​ന്നാ​റി​ല്‍ അ​നു​വ​ദി​ച്ച 530 പ​ട്ട​യ​ങ്ങ​ളാ​ണ് റ​വ​ന്യൂ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ റ​ദ്ദാ​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​നും അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ പു​തി​യ പ​ട്ട​യം ന​ൽ​കാ​നും മ​റ്റു​ള്ള​വ റ​ദ്ദാ​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ദേ​വി​കു​ളം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​ പേ​ര​ട​ങ്ങു​ന്ന ര​ണ്ട്​ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - S Rajendran opposes Raveendran Deed cancellation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.