ഭരണഘടന സ്ഥാപനങ്ങളെ മോദി സർക്കാർ കടന്നാക്രമിക്കുന്നു: എസ്.ആർ.പി

തിരുവനന്തപുരം: കൊളീജിയം ശുപാർശ  നടപ്പാക്കാത്തത് ജുഡീഷ്യറിക്കു മേലുള്ള കേന്ദ്രത്തിന്‍റെ കടന്നാക്രമണമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ഡി.വൈ.എഫ്.ഐ ജനറൽ പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്.രാമചന്ദ്രൻ പിള്ള.  കൊളീജിയം നിർദേശം കേന്ദ്രം തിരിച്ചയച്ച നടപടി ശരിയല്ല. കെ.എം ജോസഫിനെ ജസ്റ്റിസായി നിയമിക്കാത്തത് പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

മേക്ക് ഇൻ ഇന്ത്യയല്ല സെൽ ഇന്ത്യയാണ് മോദി നടപ്പാക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം മോദി സർക്കാർ കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    
News Summary - S R Ramachandran pillai-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.