Posted On
date_range Updated On
date_range ബാങ്കിലെ തിരക്കിനിടെ വാതിലില്‍ കുടുങ്ങി രണ്ട് വയസ്സുകാരിയുടെ വിരലറ്റു
എടക്കര (മലപ്പുറം): അസാധുവാക്കപ്പെട്ട നോട്ടിന് പകരം കൈപ്പറ്റാനുള്ള തിരക്കിനിടെ വാതിലില്‍ കുടുങ്ങി രണ്ട് വയസ്സുകാരിയുടെ വിരലറ്റു. ചുങ്കത്തറ എസ്.ബി.ടി ബാങ്കില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.
മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയിലെ ജന ഫാത്തിമയുടെ വലതുകൈയിലെ ചൂണ്ടുവിരലാണ് അറ്റത്. മാനേജറുടെ മുറിയിലേക്ക് ആളുകള്‍ കയറുന്നതിനിടെ സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ വിരല്‍ വാതിലിനിടയില്പെടുകയായിരുന്നെന്ന് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന മിമിക്രി കലാകാരന് ഹസി ചുങ്കത്തറ അറ്റുവീണ വിരലുമായി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയക്ക് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.