മണ്ണുമില്ല കല്ലുമില്ല; കരിപ്പൂരിൽ റൺവേ റീകാർപറ്റിങ് നിലച്ചു

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ്​ പ്ര​വൃ​ത്തി നി​ല​ച്ചു. വേ​ഗ​ത്തി​ൽ മു​ന്നേ​റി​യി​രു​ന്ന പ്ര​വൃ​ത്തി ആ​വ​ശ്യ​മാ​യ മ​ണ്ണും മെ​റ്റ​ലും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ നി​ല​ച്ച​ത്. നാ​ല്​ ദി​വ​സ​മാ​യി പ്ര​വൃ​ത്തി പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ക്വാ​റി സ​മ​ര​ത്തെ തു​ട​ർ​ന്ന്​ മെ​റ്റ​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ ടാ​റി​ങ്​ പ്ര​വൃ​ത്തി നി​ർ​ത്തി​യ​ത്. അ​തേ​സ​മ​യം, റ​ൺ​വേ​യു​ടെ ഇ​രു​വ​ശ​ത്തും ഗ്രേ​ഡി​ങ്​ പ്ര​വൃ​ത്തി​ക്കാ​വ​ശ്യ​മാ​യ മ​ണ്ണും ല​ഭി​ക്കു​ന്നി​ല്ല. ഒ​രു ല​ക്ഷം ക്യൂ​ബി​ക്​ മീ​റ്റ​ർ മ​ണ്ണാ​ണ്​ ആ​വ​ശ്യ​മു​ള്ള​ത്. മ​ണ്ണെ​ടു​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ഉ​ൾ​പ്പെ​ടെ എ​ല്ലാം നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. മ​ണ്ണെ​ടു​ക്കാ​ൻ ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്​ നേ​ര​േ​ത്ത അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. പാ​രി​സ്ഥി​തി​കാ​നു​മ​തി ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

പാ​രി​സ്ഥി​തി​കാ​നു​മ​തി​യു​ടെ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ മാ​സ​ങ്ങ​ളെ​ടു​ക്കും. എ​ന്നാ​ൽ, ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്​ മ​ണ്ണെ​ടു​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സ​മാ​ന​മാ​യി ക​രി​പ്പൂ​രി​നും​ ന​ൽ​ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. അ​നു​മ​തി വൈ​കി​യാ​ൽ ഈ ​വ​ർ​ഷം ക​രി​പ്പൂ​രി​ൽ​നി​ന്ന് നി​ശ്ച​യി​ച്ച ഹ​ജ്ജ്​ സ​ർ​വി​സി​നെ ഉ​ൾ​പ്പെ​ടെ ബാ​ധി​ക്കും. ജി​യോ​ള​ജി വ​കു​പ്പു​മാ​യി വി​ഷ​യം സം​സാ​രി​ക്കു​മെ​ന്ന്​ ക​ല​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ പ്ര​തി​ക​രി​ച്ചു.

ജി​ല്ല ഭ​ര​ണ​കൂ​ടം പ്ര​ത്യേ​കാ​നു​മ​തി ന​ൽ​കി​യാ​ൽ ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങും. ഈ ​മാ​സം 17 മു​ത​ലാ​ണ്​ ക്വാ​റി സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​ര​മു​ള്ള​തി​നാ​ൽ മു​ൻ​കൂ​ട്ടി സം​ഭ​രി​ച്ചി​രു​െ​ന്ന​ങ്കി​ലും ഇ​വ​യും തീ​ർ​ന്ന​തോ​ടെ പ്ര​വൃ​ത്തി നി​ല​ച്ചു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.പ്ര​വൃ​ത്തി ന​ട​ത്താ​ൻ രാ​വി​ലെ 10​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ വി​മാ​ന​സ​ർ​വി​സു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Runway recarpeting stopped at Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.