അജിത് കൊളാടി, കെ.പി.എ മജീദ്
Posted On
date_range Updated On
date_range മജീദിനെതിരായ പ്രതിഷേധം അനുകൂലമാക്കാൻ ഇടതുപക്ഷം; തിരൂരങ്ങാടിയിൽ സ്ഥാനാർഥി മാറുമെന്ന് അഭ്യൂഹം
തിരൂരങ്ങാടി (മലപ്പുറം): മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ മാറ്റിവെച്ചു. ശനിയാഴ്ച നടത്തേണ്ടിയിരുന്ന പരിപാടിയാണ് കാരണം വ്യക്തമാക്കാതെ മാറ്റിവെച്ചത്.
യു.ഡി.എഫ് സ്ഥാനാർഥിയായി കെ.പി.എ. മജീദിനെ തീരുമാനിച്ചതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അത് തങ്ങൾക്ക് അനൂകൂലമാക്കാൻ ശ്രമിക്കുമെന്നും സി.പി.ഐ പ്രഖ്യാപിച്ച അജിത് കൊളാടിക്ക് പകരം സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെ രംഗത്തിറക്കുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
നിലവിൽ അജിത് പ്രചാരണം അനൗദ്യോഗികമായി തുടങ്ങുകയും ചെയ്തിരുന്നു. നിയാസ് പുളിക്കലകത്ത് സ്ഥാനാർഥിയാവുന്നില്ല എന്ന് നേതൃത്വത്തെ അറിയിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തെ രംഗത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.