എന്തും പറയാമെന്ന് ധരിക്കരുത്, 'കമ്യൂണിസം ശാപം ആണെന്ന്' പരാമർശത്തിൽ ഭരണകക്ഷി അംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

തിരുവനന്തപുരം: ഭരണകക്ഷി അംഗത്തിന് നേരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. കമ്യൂണിസം ശാപം ആണെന്ന് പറഞ്ഞ ഭരണകക്ഷി അംഗത്തിലെ വർഗീസ് മാമ്മനെതിരെയാണ് ജി. സുധാകരൻ എം.എൽ.എ രൂക്ഷവിമർശനം ഉന്നയിച്ചത്. താൻ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി പറയില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.

ഒരു സംസ്ഥാന സമിതി അംഗം എല്ലാ ദിവസവും തന്റെ അച്ഛനെപ്പറ്റി പറഞ്ഞ് നടക്കുകയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.കമ്യൂണിസം എന്നത് ചൈനയിലും ക്യൂബയിലും കൊറിയയിലും വിയറ്റ്നാമിലും മാത്രമാണുള്ളത്. കേരളത്തിൽ കമ്യൂണിസമില്ലെന്നും ഇപ്പോൾ പറഞ്ഞ് നടക്കുന്നതൊന്നും കമ്യൂണിസമല്ലെന്നും ജി. സുധാകരൻ പറഞ്ഞു.

കേരള കോൺഗ്രസുമായി കമ്യൂണിസ്റ്റ് യോജിച്ചിട്ടുണ്ട്. നാളെ യഥാർഥ കോൺഗ്രസുകാരുമായും യോജിക്കുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.സി.പി.എമ്മിന് ഇപ്പോൾ മാർക്സിസം ഇല്ല. ആലപ്പുഴ നഗരസഭയിലെ സി.പി.എം കൗൺസിലർ ഉൾപ്പെട്ട ലഹരിക്കേസ് പുനരന്വേഷിക്കണം. പി.എം ശ്രീ പദ്ധതിയിലൂടെ ലഭിക്കുന്ന കേന്ദ്ര ഫണ്ട് കേരളം വാങ്ങണമെന്നും സുധാകരൻ പറഞ്ഞു. 'അമ്പലപ്പുഴയിൽ ഞാൻ സ്വതന്ത്രമായാണ് മത്സരിച്ചത്. കോൺഗ്രസ് പിന്തുണ തന്നു.

കഴിഞ്ഞ സർക്കാറിന്റെ ധനഭരണം 101 ശതമാനം പരാജയമായിരുന്നു. പിണറായിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ ഞാൻ ഒരിക്കലും ഉണ്ടാവില്ല. വാറഴിക്കുന്നത് തമ്പുരാക്കന്മാരുടെ കാലത്താണ്. തന്നെ അങ്ങനെ അധിക്ഷേപിച്ചയാൾക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്' എന്നും സുധാകരൻ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെ എച്ച്. സലാമായിരുന്നു പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ ജി. സുധാകരന് യോഗ്യതയില്ലെന്ന് വിമർശിച്ചത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നനഞ്ഞ കോഴിയായെന്നുള്ള സുധാകരന്റെ പരാമർശത്തിനായിരുന്നു എച്ച്. സലാമിന്റെ മറുപടി. പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ കീറിപ്പോകാത്തത്. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരു കോമാളിയായി ജി. സുധാകരൻ അധഃപതിച്ചുവെന്നും എച്ച്. സലാം വിമർശിച്ചിരുന്നു.

അതേസമയം, മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി. സുധാകരൻ. ചെറ്റക്കുടിലിൽ താമസിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാർ. ചെറ്റ പരാമർശം കമ്യൂണിസ്റ്റ് ഭാഷയല്ലെന്നും ജി. സുധാകരൻ. കെ.എൻ. ബാലഗോപാലിനെയും സുധാകരൻ പരിഹസിച്ചു. ബാലഗോപാൽ ആറായിരം കോടി ഉണ്ടെന്ന് ഇടയ്ക്കിടെ പറയും. ധവളപത്രം ഗംഭീരമാണ്. മാറ്റമാണ് മാർക്സിസമെന്നും അതാണ് ശാസ്ത്രമെന്നും സുധാകരൻ പറഞ്ഞു. ബജറ്റ് ലളിതവും ഗഹനവുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാളിദാസനെയും ശേക്സിപിയറെയും വായിച്ച ആൾക്കെ ഈ ബജറ്റ് എഴുതാനാവൂ എന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു.

Tags:    
News Summary - Don't assume you can say anything, G. Sudhakaran strongly criticizes ruling party member for saying 'communism is a curse'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.