എ.കെ. ആന്‍റണി വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
Posted On
date_range Updated On
date_range ഭരിക്കുന്നവർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.കെ. ആൻറണി
തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ സ്വന്തം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. കെ.പി.സി.സി ആസ്ഥാനത്ത് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി താല്‍പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നല്‍കിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി.
ഇന്നത്തെ ഭരണാധികാരികൾ സ്വാർഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെ വര്‍ഗീയവത്കരിക്കുന്നെന്നും എ.കെ. ആന്റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.