കോട്ടയം: വെട്ടാൻ പ്രായമായ 1,92,000 ഹെക്ടറിലെ റബർതോട്ടങ്ങളിൽ ടാപ്പിങ്ങില്ല. വിളവെടുപ്പിനു യോഗ്യമായ 6,40,000 ഹെക്ടർ തോട്ടത്തിൽ 4,48,000 ഹെക്ടറിലേ ടാപ്പിങ് നടക്കുന്നുള്ളൂവെന്നാണ് റബർ ബോർഡ് കണ്ടെത്തൽ. റബർ വിലയിടിവും വിദഗ്ധ തൊഴിലാളികളുെട കുറവും ചെലവിനനുസരിച്ച് വരുമാനം ലഭിക്കാത്തതുമാണ് കർഷകർ വിട്ടുനിൽക്കാൻ കാരണം. ഇതുമൂലം ഉൽപാദനം വൻതോതിൽ കുറഞ്ഞതായും എന്നാൽ, തോട്ടങ്ങൾ വെട്ടാത്തത് ഭാവിയിൽ തിരിച്ചടിയാകുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകുന്നു.
ആഭ്യന്തര ഉൽപാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്യുന്നത് വൻ ഇറക്കുമതിക്ക് വഴിതെളിക്കുമെന്ന് റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ‘റബർ’ മാസികയിൽ ചൂണ്ടിക്കാട്ടി. വിലയിടിവിനൊപ്പം വർധിക്കുന്ന കൃഷിച്ചെലവും കാലാവസ്ഥ വ്യതിയാനവും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇത് മരങ്ങൾ ടാപ്പ് ചെയ്യാതിരിക്കുന്നതിന് പ്രതിവിധിയല്ല. േബാർഡ് കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ഉൽപാദനം 6,51,000 ടണ്ണും ഉപഭോഗം 12,11,940 ടണ്ണുമായിരുന്നു. ഉപഭോഗം കൂടിയതിനാൽ ഇറക്കുമതി അനിവാര്യമാണെന്ന സ്ഥിതിയാണ്. വില കുറയുേമ്പാൾ ഉൽപാദനം കൂട്ടി കൂടുതൽ വിപണനം നടത്തി വരുമാനം വർധിപ്പിക്കുകയാണ് വിലക്കുറവ് മറികടക്കാനുള്ള ലളിത മാർഗം- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആഗോളസാഹചര്യം ഇറക്കുമതിക്ക് അനുകൂലമാണെന്ന് പറയുന്ന ലേഖനം, 5,82,351 ടൺ ഇറക്കുമതി ചെയ്തതയാണ് കണക്കെന്നും വ്യക്തമാക്കി.
ഇറക്കുമതി തീരുവ സംബന്ധിച്ച അമേരിക്ക- ചൈന തർക്കം, ആഗോളസാമ്പത്തിക മേഖലയുടെ തളർച്ച എന്നിവ അന്താരാഷ്ട്ര റബർവില കുറഞ്ഞനിലയിൽ തുടരാൻ കാരണമാണ്.
ഈ സാഹചര്യത്തിൽ ഇറക്കുമതി വർധിക്കും. ഇതു തടയാൻ ഉൽപാദനം വർധിപ്പിക്കുകയെന്ന മാർഗമാണ് കർഷകരുടെ മുന്നിലുള്ളത്. രാഘവൻ ചൂണ്ടിക്കാട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.